ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ നദിക്കരയില്‍ പോയ പത്തു വയസുകാരനെ മുതല കടിച്ചുകൊന്നു

ബംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാന്‍ നദിക്കരയില്‍ പോയ ബാലനെ മുതല കടിച്ചു കൊന്നു. കര്‍ണാടകയിലെ റെയ്ച്ചൂര്‍ ഡി രാംപുര ഗ്രാമത്തിലാണ് സംഭവം. പത്തുവയസുകാരനായ മല്ലികാര്‍ജുനയാണ് കൊല്ലപ്പെട്ടത്.

കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസമായി കന്നുകാലികളെ മേയ്ക്കലാണ് മല്ലികാര്‍ജുന്റെ പതിവ് പരിപാടി. സാധാരണ പോലെ കൂട്ടുകാര്‍ക്കൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്.

കൃഷ്ണ നദിയുടെ തീരത്താണ് കന്നുകാലികളുമായി ഇവര്‍ എത്താറ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കൈ കഴുകാന്‍ നദി തീരത്ത് പോയപ്പോള്‍ മല്ലികാര്‍ജുനെ മുതല പിടികൂടുകയായിരുന്നു. കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി കൂടിയെങ്കിലും മല്ലികാര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News