25.2 C
Kottayam
Friday, May 17, 2024

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ഇന്ന്;അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുതന്നെ പ്രവേശനം നൽകി തുടങ്ങും

Must read

തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകി തുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്.

http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റിൽ പ്രവേശിച്ച് Second Allotment Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രസ്തുത ലിങ്കിൽ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റർ ലഭിക്കും. സെപ്റ്റംബർ 22 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ പോർട്ടൽ വഴിയാണ് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 23നാണ് പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവേശന നടപടികൾക്ക് വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week