28.4 C
Kottayam
Saturday, June 6, 2026

പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ; വടക്കന്‍ ജില്ലകളില്‍ സീറ്റുകൾ വർദ്ധിയ്ക്കും

Must read

തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ഓഗസ്റ്റ് ആദ്യയാഴ്ച മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറൽ അറിയിച്ചു. ഇത്തവണ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക. സേ പരീക്ഷ, പുനഃപരിശോധന എന്നിവയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്​ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വി എ​​ച്ച് ​​എ​​സ് ​ഇ പ​രീ​​ക്ഷാ​​ഫ​​ലം പ്രഖ്യാപിച്ചത്​. മു​​ഴു​​വ​​ൻ മാ​​ർ​​ക്ക്​ നേ​​ടി​​യ​​വ​​രു​​ടെ​​യും മു​​ഴു​​വ​​ൻ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ്​ നേ​​ടി​​യ​​വ​​രു​​ടെ​​യും എ​​ണ്ണ​​ത്തി​​ലും വർധനവുവുണ്ട്​. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു.

റെഗുലർ വിഭാഗത്തിൽ നിന്ന്​ 3,28,702 പേർ ഉന്നത പഠനത്തിന്​ യോഗ്യത നേടിയപ്പോൾ ഓപ്പൺ സ്​കൂളിൽ നിന്ന്​ 25,292 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. വിജയശതമാനം 53 ശതമാനം. സയൻസ്​ വിഭാഗത്തിൽ 1,59,988 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63,814 പേർ ഉന്നതപഠനത്തിന്​ അർഹരായി. വിജയ ശതമാനം 80.04 ശതമാനം. കൊമേഴ്​സിൽ 1,40,930 പേരാണ്​ ഉന്നത പഠനത്തിനർഹരായത്​. 89.13 ശതമാനം. ടെക്​നിക്കൽ വിഭാഗത്തിൽ 1011 പേരാണ്​ ഉപരിപഠനത്തിന് അർഹരായത്​. 84.39 ശതമാനം. ആർട്ട്​ വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.

സർക്കാർ സ്​കൂളിൽ പരീക്ഷയെഴുതിയ 1,58,380 പേരിൽ 1,34,655 പേർ ഉന്നതപഠനത്തിന്​ യോഗ്യത നേടി. അതായത്​ 85.02 ശതമാനം വിജയം. എയ്​ഡഡ്​ സ്​കൂളിൽ പരീക്ഷയെഴുതിയ 1,91,843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത്​ 1,73,361 പേർ യോഗ്യത നേടി. അതായത്​ 90.37 ശതമാനം വിജയം.

- Advertisement -

അൺഎയ്​ഡഡ്​ മേഖലയിൽ പരീക്ഷയെഴുതിയ 23,358 പേർ പരീക്ഷയെഴുതിയതിൽ 20,479 പേർ യോഗ്യത നേടി. 87.67 ശതമാനം വിജയം. സ്​പെഷൽ സ്​കൂളിൽ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ്​ കൈവരിച്ചത്​.കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും 4,46,471 വിദ്യാർഥികളാണ്​ ഈ വർഷം​ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്.

- Advertisement -

11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ – 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിൽ- 82.53%.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week