ഇതുകൊണ്ടാകും ഛായാഗ്രാഹകര്‍ എന്നോടൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നത്; കാരണം പറഞ്ഞ് പൃഥ്വിരാജ്
കൊച്ചി:ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയില്‍ പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതു മുതലുള്ള ചിത്രങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ക്യാമറാമാന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
അഭിനന്ദ് രാമാനുജം ആണ് ബ്രോ ഡാഡിയുടെ ഛായാഗ്രാഹകന്‍. ഇതുകൊണ്ടാകും ഛായാഗ്രാഹകര്‍ എന്നോടൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നത് എന്നാണ് അഭിനന്ദ് രാമാനുജത്തിന്റെ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് തമാശയെന്നോണം എഴുതിയിരിക്കുന്നത്. ഒരുപാട് പേരാണ് പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.