കാത്തിരുന്നത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും, പരിപാടിയ്ക്കെത്തിയ മുഖ്യമന്ത്രി വണ്ടിയിൽ നിന്നിറങ്ങാതെ മടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം വൈകിട്ട് അഞ്ച് മണിക്കായിരുന്നു തീരുമാനിച്ചിരുന്നത്. അഞ്ചുമണിക്കുള്ള പരിപാടിക്ക് അഞ്ച് പത്ത് കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയെങ്കിലും കാണാൻ കഴിഞ്ഞത് പോലീസിനെയും മാധ്യമപ്രവർത്തകരെയും മാത്രമാണ്.

മുഖ്യമന്ത്രിയുടെ വാഹനം വന്ന് നിര്‍ത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ, പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ അധികൃതർ ആരും എത്തിയിരുന്നില്ല. ആളുകൾ വന്നിട്ടില്ലെന്നും പ്രകടനം വരുന്നതേയുള്ളൂ എന്നും പൊലീസ് പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി മടങ്ങിപ്പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News