Home-bannerKeralaNews
മൂലമറ്റം വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി, രണ്ട് ജീവനക്കാർ ആശുപത്രിയിൽ
തൊടുപുഴ: മൂലമറ്റം വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി. നിലയത്തിലെ രണ്ടാം നന്പര് ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്സ്ഫോര്മാണു പൊട്ടിത്തെറിച്ചത്.
തിങ്കളാഴ്ച രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നന്പര് ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഭൂര്‍ഗര്‍ഭ നിലയമായതിനാല്‍ പുക നിറഞ്ഞിരിക്കുകയാണ്. നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു നിലയത്തിനുള്ളിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായം ഇല്ല. പുക ശ്വസിച്ചതിനേത്തുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലയത്തിനുള്ളില്‍ മൂലമറ്റം അഗ്നിശമന സേന എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News