EntertainmentNews
ബിഗ് ബോസ് സീസൺ 2: സോമദാസ് പുറത്ത്
ബിഗ് ബോസ് സീസൺ 2 വിജയകരമായി മുന്നേറുകയാണ്. ഇന്നലെ ആയിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷൻ നടന്നത്. രാജിനി ചാണ്ടിയായിരുന്നു പുറത്തായത്. എന്നാൽ അപ്രതീക്ഷിതമായി ഒരാൾ കൂടി ഇന്ന് വീടിന് പുറത്തായി. ഗായകനായ സോമദാസിനെയാണ് ആരോഗ്യകരമായ പ്രശ്‌നങ്ങൾ ഉള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോമദാസിന്റെ ആരോഗ്യനില മോശമായതായി മറ്റ് മത്സരാർത്ഥികളും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് സോമദാസിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും രക്തവും മറ്റും പരിശോധിക്കുകയുമായിരുന്നു. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സോമദാസിനെ വീട്ടിലേക്ക് വിടുന്നത്. മത്സരാര്‍ഥികളില്‍ പലരും ഏറെ സങ്കടത്തോടെയാണ് പ്രഖ്യാപനം കേട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News