27.9 C
Kottayam
Thursday, May 2, 2024

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Must read

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്പുകള്‍ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. അത്തരം ക്യാമ്പുകള്‍ക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം. പമ്പ് ഹൗസുകള്‍ തകരാറിലായ സ്ഥലങ്ങളില്‍ കുടിവെള്ളവിതരണം വെള്ളം ഇറങ്ങുന്നമുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലം എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week