31.1 C
Kottayam
Monday, April 29, 2024

അന്വേഷണ ഏജൻസികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല,സിഎം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം:അന്വേഷണ ഏജൻസികൾക്ക് സിഎം രവീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന് നിയമസംഹിതയുടെ ഭാഗമാണ്. എത്ര കുറ്റവാളികൾ രക്ഷപ്പെട്ടാലും നിരപരാധിയെ ശിക്ഷിക്കണമെന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിൽ കാര്യങ്ങൾ നടക്കുന്നത്.

രവീന്ദ്രനെതിരെ കിട്ടിയെന്ന് പറയുന്ന ആക്ഷേപങ്ങൾ എങ്ങനെ ആണെന്ന് കൂടി ഓര്‍ക്കണം എന്നും പിണറായി പറഞ്ഞു. രവീന്ദ്രന് ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിൽ ഭയപ്പാട് ഉണ്ടെന്ന് തോന്നുന്നില്ല.

നിര്‍ഭാഗ്യവശാൽ കൊവിഡ് വന്നു.
ആവശ്യമായ കരുതലെടുക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ അലട്ടുന്നു അതിന് ചികിത്സ വേണം, കോവിഡിന്‍റെ ഭാഗമായി മാത്രമാണ് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാത്തത്. അത് കഴിഞ്ഞാൽ പോകും തെളിവ് കൊടുക്കും. അന്വേഷണ ഏജൻസിക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ സിഎം രനീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week