KeralaNews

‘ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു, ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കുന്നു”ഇഡി’ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

ഇഡി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു, ഭരണഘടനാ സംവിധാധങ്ങളെ ഒന്നൊന്നായി കേന്ദ്രം തകർക്കുന്നു, ജുഡീഷ്യറിയിൽ പോലും കൈ കടത്തുന്നു,  കേന്ദ്ര ഏജൻസികളെ വഴി വിട്ട്  ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. 

ഇലക്ട്രൽ ബോണ്ട് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്നും ഏറ്റവും കൂടുതൽ പണം കിട്ടിയത് ബിജെപിക്ക്, അങ്ങനെ പണം വേണ്ട എന്ന് പറയാൻ സി പിഎം മാത്രമേ ഉണ്ടായിരുന്നുള്ളൂ,  കോടതി തന്നെ ഇലക്ട്രൽ ബോണ്ട് ശരിയല്ലെന്ന് പറഞ്ഞുവെന്നും പിണറായി.

പൗരത്വനിയമഭേദഗതി ഭരണഘടന അംഗീകരിക്കുന്നില്ലെന്നും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ലെന്നും പിണറായി ആവര്‍ത്തിച്ചു. 

പരിഷ്കൃത രാജ്യങ്ങൾ ഇത് അംഗീകരിക്കുന്നില്ല, ഏത് മതത്തിലും വിശ്വസിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്, ഒരു മതത്തിലും വിശ്വാസിക്കാതെയും ജീവിക്കാം, ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കുമെതിരെ നില കൊള്ളുന്നവരാണ് സംഘപരിവാറെന്നും പിണറായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker