തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാം എന്ന് കരുതേണ്ട, പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹിയില്‍ അനുമതി നിഷേധിച്ചത് പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികളേയും ഇടത് പ്രവര്‍ത്തകരേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.