31.1 C
Kottayam
Tuesday, May 7, 2024

ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയോ? എന്തിനെന്ന് വ്യക്തമല്ല; വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോന്‍സന്റെ പക്കലുള്ള വസ്തുക്കള്‍ പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വെയാണെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.

അതേസമയം, മോന്‍സണുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ബെഹ്‌റ അവിടെ പോയത് എന്തിനെന്ന് വ്യക്തമല്ല. ഇഡി അന്വേഷണത്തിന് ബെഹ്‌റ നിര്‍ദേശം നല്‍കിയത് സംശയം തോന്നിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്റെ കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ മോന്‍സണ്‍ പങ്കെടുത്തതായി രേഖകളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ ചെമ്പോല വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ചെമ്പോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയതിനെതിരെയാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാന്‍ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോന്‍സന്‍ വ്യാജമായി ചമച്ചത്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിര്‍മ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി ഡിആര്‍ഡിഒക്ക് അന്വേഷണസംഘം കത്ത് നല്‍കി.

മോണ്‍സന്‍ മാവുങ്കലിനെതിരെ ഇതുവരെ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോന്‍സന്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. 2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു.

തന്റെ സഹോദരന്‍ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയില്‍ പണമിലെന്ന് പറഞ്ഞു. 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്താന്‍ ആവശ്യപ്പെട്ടും. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു. മോന്‍സന്‍ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week