കോവിഡ് രോഗികളായ ദമ്പതികള്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍; കേസെടുത്തു

പാലക്കാട്: ക്വാറന്റീന്‍ ലംഘിച്ച് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത ദമ്പതികള്‍ക്കെതിരെ കേസ്. പാലക്കാട് തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനും ഭാര്യ പ്രസന്നയുമാണ് കോവിഡ് ബാധിതരായിരിക്കുമ്പോള്‍ ബ്രാഞ്ച് സമ്മേളനത്തിനെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ സൗത്ത് പോലീസ് കേസെടുത്തു.

ഈ മാസം 5നാണ് ആന്റിജന്‍ ടെസ്സിലൂടെ ശ്രീധരന് കൊവിഡ് സ്ഥിരീകരിയ്ക്കുന്നത്. പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയില്‍ എതിര്‍വിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിയ്ക്കാനാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് രോഗിയെയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് എന്നാണ് ആരോപണം.

കണ്ണാടി തണ്ണീര്‍പ്പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിന് ശേഷം പ്രതിനിധികള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു ബ്രാഞ്ച് സമ്മേളനം. സംഭവം വിവാദമായതോടെ ശ്രീധരനും ഭാര്യയ്ക്കുമെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News