യുവതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍; കത്തിയുടെ കുറച്ച് ഭാഗം ശരീരത്തില്‍ ഒടിഞ്ഞുകയറി

കൊച്ചി: രണ്ടു യുവതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍. ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മാഞ്ഞാലി മാട്ടുപുറത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ഒരാഴ്ച മുന്‍പാണു കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്.

കഴിഞ്ഞദിവസം ചാവക്കാട് സ്വദേശിനി റീമയും ഇവിടെയെത്തി. ഷെറീനയും റീമയും തമ്മിലുള്ള വാക്കുതര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. പിറകില്‍ തോള്‍ വശത്തോടു ചേര്‍ന്നു കുത്തേറ്റ നിലയിലാണ് റീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കത്തിയുടെ കുറച്ചു ഭാഗം ശരീരത്തില്‍ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു. ആദ്യം പറവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലങ്ങാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News