24.5 C
Kottayam
Saturday, May 25, 2024

സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല; തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍ക്കാരിന്റെ 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

2019 ഒക്ടോബറിന് മുന്‍പ് ഫയലുകളുടെ കാലപ്പഴക്കം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നുമാസ കാലയളവിലാണ് സര്‍ക്കാര്‍ തീവ്രയജ്ഞ പരിപാടി നടത്തുന്നത്. സെക്രട്ടറിയേറ്റ് മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയലുകള്‍ ഉള്‍പ്പെടുത്തിയാണ് നടപടികള്‍ ക്രമീകരിക്കുന്നത്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകളും തുടര്‍ പരിശോധനകളും സംഘടിപ്പിക്കും. കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കുന്ന വകുപ്പുകളിലെ മേധാവികള്‍ക്ക് ഗുഡ്‌സ് സര്‍വീസ് എന്‍ട്രി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week