ഇടുക്കിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അടിമാലി കുരിശുപാറ തോട്ടിക്കാട്ടില്‍ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ ക്ഷേത്രത്തിനും ഇടയില്‍ വച്ച് മനു ഓടിച്ചിരുന്ന വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു.

രാത്രിയായതിനാല്‍ അപകടം നടന്ന വിവരം വൈകിയാണ് പരിസരവാസികള്‍ അറിഞ്ഞ്. വിവരമറിഞ്ഞ് പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും വാഹനം പാതി വെള്ളത്തില്‍ മുങ്ങിയിരുന്നു. ഉടന്‍ തന്നെ മനുവിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News