തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 28 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 32 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 ഇന്നത്തെ വില
.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News