ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിമരണം സ്ഥിരീകരിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷന് രേഖകളും പരിശോധിച്ചു. ഇന്നുമുതല്‍ പ്രത്യേക സംഘം മൂന്നായി തിരിഞ്ഞ് ശാസ്ത്രീയ തെളിവെടുപ്പ് നടത്തും.
രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പോലീസ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞിരുന്നതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തലുണ്ടായി. അവശനായി ആശുപത്രിയില്‍ എത്തിയ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്. സിപിആര്‍ നല്കുന്ന രോഗിയെ കിടത്തി ചികില്സിക്കുയാണ് വേണ്ടത്.