‘ഭാര്യയോട് സെക്സ് ചോദിച്ചാല്‍ വൃത്തികെട്ടവന്‍, അവള്‍ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ദുഷ്ടന്‍, സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗി’; പുതിയ വിവാദം
മുംബൈ: വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനും ഭൂമി പഠേക്കുറും നായികാ നായകന്മാരാകുന്ന അഭിനയിക്കുന്ന ‘പതി പത്നി ഓര്‍ വോ’ എന്ന സിനിമയുടെ ട്രെയിലര്‍. ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘ഭാര്യയോട് സെക്സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, അവള്‍ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍. ഏതെങ്കിലും രീതിയില്‍ അവളുമായി സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗിയാകും.’ എന്ന ഡയലോഗാണ് വിവാദമായിരിക്കുന്നത്.ട്രെയ്‌ലറിന്റെ ഒരു ഭാഗത്ത് കാര്‍ത്തിക്ക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഈ ഡയലോഗ്.
എന്നാല്‍ ഈ ഡയലോഗ് പീഡനത്തെ നിസാരവത്ക്കരിക്കുകയും അതിനെ തമാശയായി കാണുകയും ചെയ്യുന്നു എന്നാണ് വിമര്‍ശകരുടെ ആരോപണം. തുടര്‍ന്ന് ട്രെയിലറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പീഡനം തമാശയാക്കേണ്ട കാര്യമല്ലെന്നും സ്ത്രീകള്‍ക്കെതിരെയുള്ള പീഡനശ്രമങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് സമൂഹത്തെ പിന്നോട്ടടിക്കുന്ന രീതിയിലുള്ള തമാശകള്‍ ഒഴിവാക്കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു.