KeralaNewsRECENT POSTS
കൊച്ചിയിലെ ബസുടമകള്‍ക്ക് ഹൈക്കോടതി അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി
കൊച്ചി: എറണാകുളത്തെ ബസുടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. ആര്‍ടിഒക്കെതിരെ നല്‍കിയ കേസ് അനാവശ്യമെന്നും, കോടതിയുടെ സമയം കളഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
ബസുടമകള്‍ പിഴയായി ഒടുക്കുന്നതില്‍ മൂന്ന് ലക്ഷം രൂപ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെല്‍സയ്ക്കും നല്‍കണമെന്നും അസോസിയേഷന്‍ സെക്രട്ടറി നവാസില്‍ നിന്നും തുക ഈടാക്കാനും കോടതി ഉത്തരവില്‍ പറയുന്നു. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയ ശേഷമായിരുന്നു നടപടി. വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്നു കണ്ടെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News