ലേഡി അസോസിയേറ്റിനെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു; ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മോനോനുമായുള്ള വിവാദങ്ങള്‍ക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്‍ ഷാനിഫ് അയിരൂര്‍ രംഗത്ത്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്ന് തന്റെ ലേഡി അസോസിയേറ്റിനെ ഫോണില്‍ വിളിച്ച് ബിനീഷ് മോശമായി സംസാരിച്ചെന്നും അത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നുമാണ് ഷാനിഫ് പറയുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ബിനീഷിനെ ആയിരുന്നു വെന്നും എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒത്തു പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് താരത്തെ മാറ്റിയതെന്നും ഷാനിഫ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
‘താന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ബിനീഷിനോട് ആവശ്യപ്പെട്ടു. സിനിമയുടെ വിഷയവും പറഞ്ഞു. ബിനീഷ് സമ്മതിക്കുകയും ചെയ്തു. പിന്നീട് ബിനീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ഫോണ്‍ എടുത്തില്ല. നേരില്‍ കാണാന്‍ തീരുമാനിച്ചു. അവസാനം നേരില്‍ കണ്ട് കഥപറഞ്ഞു. ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടുത്തോളം അത് വലിയ സംഖ്യയായിരുന്നു. പക്ഷെ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നല്‍കാമെന്ന ഉറപ്പില്‍ അദ്ദേഹം സമ്മതിച്ചു. അവസാനം ബജറ്റില്‍ ഒതുങ്ങാതെ വന്നപ്പോള്‍ നടനെ മാറ്റുകയായിരിന്നുവെന്നും ഷാനിഫ് വീഡിയോയില്‍ പറയുന്നു.
വിഡിയോ കാണാം