കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ടാക്‌സി കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോയി

മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വച്ചാണ് കാറുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News