തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി പാര്‍വ്വതി തിരുവോത്ത്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നടി പാര്‍വ്വതി തിരുവോത്ത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി പറഞ്ഞു.

പാര്‍വതി എല്‍ഡിഎഫ് സീറ്റില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടിക്കാര്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അതേസമയം നടി നായികയായി എത്തുന്ന വര്‍ത്തമാനം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിദ്ധാര്‍ഥ് ശിവയാണ് സംവിധാനം. ഡല്‍ഹിയിലെ യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിക്കുന്ന മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനം സിനിമയുടെ പ്രമേയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News