ശിക്ഷ സ്റ്റേ ചെയ്യണം; ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിന് എതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ശിക്ഷ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം.

ഇരുപത്തിയെട്ട് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്.

എന്നാല്‍, കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News