CrimeKeralaNews

ഹോട്ടലുകളിൽ പാർട്ടി അനുവദിയ്ക്കില്ല, കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി, ലഹരി ഒഴുക്ക് തടയാൻ കടുത്ത തീക്കങ്ങളുമായി കൊച്ചി പോലീസ്

കൊച്ചി: പുതുവത്സര ആഘോഷത്തിന് (New Year Celebrations) ലഹരിമരുന്ന് ഒഴുകുമെന്ന കണക്കുകൂട്ടലിൽ കൊച്ചിയിൽ (Kochi) ശക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ്. ഹോട്ടലുകളിലും റിസോർട്ടുകളിലും രാത്രി ബുക്ക് ചെയ്ത എല്ലാ ആഘോഷ പാർട്ടികളും റദ്ദാക്കാൻ നോട്ടീസ് നൽകി. മയക്ക് മരുന്നെത്തുന്നത് തടയാൻ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പൊലീസും എക്സൈസും നർകോട്ടിക്ക് കൺട്രോൾ ബ്യൂറോയുമടക്കം എല്ലാ എജൻസികളും കിണഞ്ഞ് ശ്രമിച്ചിട്ടും കൊച്ചിയിൽ കഴിഞ്ഞ ഒരു വർഷം എത്തിയത് 4200 ഗ്രാം എംഡിഎംഎ ആണ്. 7369 ഗ്രാം ഹാഷിഷ് ഓയിൽ, 700 കിലോ കഞ്ചാവ്, അങ്ങനെ കോടികളുടെ മയക്കുമരുന്ന് വ്യാപാരമാണ് കൊച്ചിയിൽ പോയവർഷം നടന്നത്.

772 കേസ് പൊലീസും 448 കേസ് എക്സൈസും മയക്കുമരുന്നിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂ ഇയർ ലക്ഷ്യമിട്ട് വൻതോതിൽ ലഹരി എത്താൻ ഇടയുണ്ടെന്നാണ് പൊലീസ് കണക്ക് കൂട്ടൽ. വൻകിട ഹോട്ടലുകൾ, റിസോർട്ടുകൾ അടക്കം ബുക്ക് ചെയ്ത പാർട്ടികൾ സംഘടിപ്പിക്കുകയും ലഹരി വിളമ്പുകയുമാണ് ചെയ്യുന്നത്. ഇത്തരം പാർട്ടികൾ കർശനമായി നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം. എല്ലാ ആഘോഷ പരിപാടികളുടെ ബുക്കിംഗും റദ്ദാക്കാൻ പൊലീസ് നോട്ടീസ് നൽകി.

വൻകിട ഹോട്ടലുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും കർശന പരിശോധനയുണ്ട്. ഇതിനായി എസ്എച്ച്ഒ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. റസിഡൻസ് അസോസിയേഷനുകളിലടക്കം നിരീക്ഷണമുണ്ടാകും. 10 മണിക്ക് ശേഷം പാർട്ടികൾ നടന്നാൽ കർശന നടപടിയെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷം പൊലീസ് മാത്രം മയക്കുമരുന്ന് കേസിൽ പടികൂടിയത് 882 പേരെയാണ്. ഇതിൽ ബഹുഭൂരിപക്ഷവും ജില്ലയ്ക്ക് പുറത്ത് ഉള്ളവരാണ്. ഈ സാഹചര്യത്തിൽ റയിൽവേ, വിമാനത്താവളം കേന്ദ്രീകരിച്ച് എക്സൈസും പോലീസും പരിശോധന തുടരും. രാത്രി ബൈക്ക് കറക്കമടക്കം കർശനമായി നിയന്ത്രിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker