രണ്ടാമതും പെണ്‍കുട്ടി; ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവും പിതാവും മുത്തച്ഛനും ചേര്‍ന്ന് എരിക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തി

മധുര: ഒരുമാസം പ്രായമായ പിഞ്ചുകുഞ്ഞിന് എരിക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തിയ അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റില്‍. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. രണ്ടാമതും പെണ്‍കുട്ടിയായതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് എരിക്കിന്‍ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.

വൈരമുരുകന്‍-സൗമ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പില്‍ കുഴിയെടുത്തത് കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News