ഫഹദ് ചിത്രം ട്രാന്‍സിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കോഴിക്കോട്: ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. റെസ്പിരഡോണ്‍ എന്ന മരുന്നിനെ അശാസ്ത്രീയമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചെന്നാണ് ഐ.എം.എയുടെ പരാതി.

സ്‌കീസോഫ്രീനിയ രോഗികള്‍ക്ക് നല്‍കുന്ന റെസ്പിരഡോണ്‍ എന്ന മരുന്നിന്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന രീതിയില്‍ ചിത്രത്തിലുളള സംഭാഷണങ്ങളാണ് പരാതിക്ക് ആധാരം. മരുന്നിനേയും ചികിത്സാരീതികളെയുംകുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് സിനിമയുടെ അവതരണമെന്ന് ഐഎംഎ ആരോപിക്കുന്നു.

മരുന്നിനെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ ബാലനും,സെന്‍സര്‍ ബോഡിനും ഐ.എം.എ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ജോസഫ് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ മൂലം അവയവദാനത്തില്‍ നിന്ന് നിന്ന് ആളുകള്‍ പിന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായെന്നും ഐഎംഎ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News