പ്രശസ്ത തമിഴ് നടി പാര്‍വൈ മുനിയമ്മ അന്തരിച്ചു

മധുരൈ: തമിഴ്‌നാടന്‍ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകള്‍ ശ്രദ്ധ നേടി.

വിക്രം നായകനായ ധൂള്‍ (2003) എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണിഗാനരംഗത്തും സിനിമയിലും അരങ്ങേറ്റം കുറിക്കുന്നത്. മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ ”സിങ്കം പോല” എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിദ്യാസാഗറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.

തൊരണൈ, കോവില്‍, തമിഴ്പടം, മാന്‍കരാട്ടെ, വെങ്കൈ, വീരം, മമ്മൂട്ടി നായകനായ പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ വേഷമിടുകയും അവയില്‍ ചിലതില്‍ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News