31.1 C
Kottayam
Saturday, May 18, 2024

കുവൈറ്റിലുള്ള മകന്റെ വേര്‍പാടിന്റെ വാര്‍ത്തയറിഞ്ഞ മാതാവ് നാട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

Must read

മാവേലിക്കര: കുവൈറ്റില്‍ മകന്‍ മരിച്ച വാര്‍ത്തയറിഞ്ഞ അമ്മ നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുവൈറ്റ് അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മാവേലിക്കര കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോള്‍ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ ഇപ്പോള്‍ മൃതദേഹം നാട്ടിലയക്കാനും കഴിയുന്നില്ല. രഞ്ജുവിന്റെ ഭാര്യ ജീനയും അദാന്‍ ആശുപത്രിയില്‍ നഴ്‌സാണ്. മകള്‍: ഇവാഞ്ജലീന എല്‍സ. അബൂഹലീഫയിലായിരുന്നു താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week