26 C
Kottayam
Monday, May 13, 2024

ലോക്ക് ഡൗണ്‍; ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

Must read

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ ലോകം മുഴുവന്‍ നടത്തുന്നത് ജീവന്‍മരണ പോരാട്ടമാണ്. അങ്ങനെയുള്ളപ്പോള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അത് കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കിബാത്തിലുടെ പറഞ്ഞു.

ചിലര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ക്വാറന്റൈന്‍ അല്ലാതെ കോവിഡിന് പരിഹാരങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യര്‍ഥിച്ച മോദി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജനങ്ങള്‍ പ്രചോദനമുള്‍ക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

ചിലര്‍ക്കെങ്കിലും തന്നോട് ദേഷ്യം തോന്നാമെന്നും പക്ഷേ, രാജ്യത്തെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week