KeralaNews

കൊച്ചിയിലെ പപ്പ‌ടവട റസ്റ്റോറന്റിൽ ഫർണിച്ചർ മോഷണമെന്ന് പരാതി, വാടക നൽകാത്തതിനാൽ സാധനങ്ങൾ മാറ്റിയതെന്ന് കെട്ടിട ഉടമ, സോഷ്യൽ മീഡിയയിൽ തുറന്ന യുദ്ധം

കൊച്ചി: പപ്പ‌ടവട റസ്റ്റോറന്റിൽ ഫർണിച്ചർ മോഷണമെന്ന് പരാതി. കടയിൽ നിന്ന് പാത്രങ്ങളും ഫർണിച്ചറും മോഷ്ടിച്ചെന്ന പരതിയിൽ കെട്ടിട ഉടമയടക്കം ഒൻപത് പേർക്കെതിരെ കേസെടുത്തു. നാലു തവണകളായി അൻപത് ലക്ഷത്തിലേറെ രൂപയുടെ കൊള്ള നടത്തിയെന്ന റസ്റ്റോറന്റ് ഉടമ മിനു പൗളീന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച റസ്റ്റോറന്റിൽ നിന്ന് ഫർണിച്ചറും മറ്റും ചിലർ ബലമായി എടുത്തുകൊണ്ടുപോയി. ഇന്നലെ വീണ്ടും സാധനങ്ങൾ എടുത്തുകൊണ്ടുപോയി. ഇതേതുടർന്നാണ് മിനു നോർത്ത് പൊലീസിൽ പരാതി നൽകിയത്. കെട്ടിട ഉടമ ആതിര ജയരാജ്, രമ്യ ജയരാജ്, ഇന്ദു ജയരാജ്, രാജു, മനേഷ്, ജോൺസൺ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. സാധനങ്ങൾ കടത്തിക്കൊണ്ടുപോയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

https://youtu.be/RMkF1_3eI1Q

കെട്ടിട ഉടമയും മിനുവും തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. വാടക നൽകാറില്ലെന്നും കരാർ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായെന്നുമാണ് ആതിര ജയരാജിന്റെ പരാതി. റസ്റ്റോറന്റിലെ സാധനങ്ങളെല്ലാം തങ്ങളുടേതാണെന്നാണ് ഇവരുടെ വാദം. ഒരു വർഷമായി കട പ്രവർത്തിക്കുന്നില്ലെന്നും ഇവർ പറഞ്ഞു

https://youtu.be/uujCCmxf5zc

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker