പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും ആണ്‍സുഹൃത്തും പീഡിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്വന്തം പിതാവും ആണ്‍സുഹൃത്തും പീഡിപ്പിച്ചു. സ്‌കൂള്‍ അധ്യാപകനായ പിതാവും 21 വയസുള്ള ആണ്‍ സുഹൃത്തുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് താനെയില്‍ വഴിയില്‍ നിന്നു ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. നവി മുംബൈയ്ക്ക് അടുത്ത് പന്‍വേലിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുത്തത്.

എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം വസിന്തിലേക്ക് താമസം മാറി. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ കാണാറുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News