പെരുമ്പാവൂരില്‍ മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘമാണ് പോലീസിന്റെ പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

പെരുമ്പാവൂര്‍, കോടനാട്, കുറുപ്പംപടി മേഖലകളില്‍ കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായത്. കോടനാട് ജോജി, നെടുങ്ങപ്ര അമല്‍, അരുവപ്പാറ ബേസില്‍, നെടുങ്ങപ്ര ശ്രീകാന്ത്, വേങ്ങൂര്‍ നിബിന്‍, ആദര്‍ശ് (21) എന്നിവരാണ് പിടിയിലായത്.

തൂങ്ങാലിയില്‍ നടത്തിയ പരിശോധനയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് മാരാകായുധങ്ങളുമായി സംഘത്തെ പിടികൂടിയത്. പുതിയ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു സംഘം. പിടിയിലായ ജോജിയെ ഗൂണ്ടാ ആക്ടില്‍ നാടുകടത്തിയിട്ടുള്ളതാണ്. വിലക്ക് മറികടന്നാണ് ഒന്‍പത് കേസുകളില്‍ പ്രതിയായ ഇയാള്‍ ആക്രമണത്തിനായി എത്തിയത്. മറ്റ് പ്രതികളില്‍ നാല് പേര്‍ക്ക് 15 കേസുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News