29.5 C
Kottayam
Monday, May 13, 2024

തൃശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Must read

തൃശൂര്‍: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തൃശൂര്‍ ജില്ലയെ ഞെട്ടിച്ചു വീണ്ടും കൊലപാതകം. പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത്. അക്രമത്തില്‍ റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഞ്ചാവ് കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നാഴ്ചക്കിടെ ജില്ലയില്‍ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച അന്തിക്കാട്ട് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നിരുന്നു. അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതി നിധിനെ (28) ആണ് വെട്ടിക്കൊന്നത്. കേസില്‍ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week