28.4 C
Kottayam
Saturday, June 6, 2026

കോട്ടയത്ത് പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി

Must read

കോട്ടയം: പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ പഞ്ചായത്ത് അംഗം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കോട്ടയം ആര്‍പ്പൂക്കരയിലാണ് സംഭവം.

പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം സി.പിഐ.എമ്മിലെ പ്രിന്‍സ് മാത്യുവിനാണ് മര്‍ദനമേറ്റത്. ഇതേ വാര്‍ഡിലെ മുന്‍ മെമ്പറുടെ ഭര്‍ത്താവായ തെക്കേടം സജി മര്‍ദിച്ചെന്നാണ് ആരോപണം. പ്രദേശികതലത്തില്‍ ഉണ്ടായ വിഷയമാണ് തര്‍ക്കത്തിലേക്കെത്തിയത്. അങ്ങാടിപള്ളിക്ക് സമീപം റേഷന്‍കട നടത്തുകയാണ് സജി.

കടയോട് ചേര്‍ന്ന് ടാറിങ് സാധനങ്ങളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെ കത്തിക്കുന്നത് പതിവാണ്. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സജി അവരെ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ഇതറിഞ്ഞ് കാര്യം അന്വേഷിക്കാന്‍ സംഭവ സ്ഥലത്തെത്തിയ പ്രിന്‍സ് മാത്യുവിനെ സജി അസഭ്യം പറയുകയും ഇത് വാക്കേറ്റത്തിലേക്കെത്തുകയുമായിരുന്നു. തുടര്‍ന്ന് സജി വയറ്റിന് ചവിട്ടിയെന്നാണ് പരാതി. പ്രിന്‍സിനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week