അവിശ്വസനീയം, പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട; വി. വി പ്രകാശിന് ആദരാഞ്ജലി അര്‍പ്പിച്ച് പി.വി അന്‍വര്‍

നിലമ്പൂര്‍: മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി. പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. പ്രകാശിന്റെ വിയോഗം അവിശ്വസനീയമെന്ന് പ്രതികരിച്ച അന്‍വര്‍, പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

വി.വി. പ്രകാശിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്. സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News