28.8 C
Kottayam
Thursday, June 4, 2026

വിവാഹ ദിവസം വീട്ടില്‍ നിന്ന് മുങ്ങിയ വരന്‍ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പിടിയില്‍!

Must read

ആലപ്പുഴ: വിവാഹ ദിവസം വീട്ടില്‍ നിന്ന് മുങ്ങിയ വരന്‍ ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പാണാവള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് ചിറയില്‍ ജെസിമിനെയാണ് (26) മോഷ്ടിച്ച ബൈക്കുമായി പൂച്ചാക്കല്‍ പോലീസ് ഇന്നലെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞപ്പോള്‍ തൃപ്പൂണിത്തുറ, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തു. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് ഇയളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21ന് ആണ് ജെസിമിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം രാവിലെ ഉടനെ വരാമെന്ന് വീട്ടുകാരോട് പറഞ്ഞതിനു ശേഷം ബൈക്കുമെടുത്ത് കടന്നുകളയുകയായിരുന്നു. തന്നെ ആരോ തട്ടിക്കൊണ്ടുപോകുകയാണെന്നും ഉപദ്രവിക്കുന്നുവെന്നും പറഞ്ഞ് ജെസിം ഇതിനിടയില്‍ സുഹൃത്തിന് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. ജെസിമിനെ കാണാതായതോടെ വിവാഹവും മുടങ്ങി.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കും മൊബൈല്‍ ഫോണും വിറ്റ ശേഷം ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പോലീസ് പറഞ്ഞു. കമ്പം, മധുര, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളിലും മംഗലാപുരത്തും താമസിച്ചതിനു ശേഷം തിരികെ കേരളത്തിലെത്തി. തുടര്‍ന്ന് കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു. നാല് തവണ ഫോണും സിം കാര്‍ഡും മാറ്റിയതിനാല്‍ ഇയാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്ന് പൊലീസ് പറഞ്ഞു.

പൂച്ചാക്കല്‍ സി.ഐ അജി ജി നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജാക്കാട് പോലീസിന്റെ സഹായത്തോടെ രാജകുമാരിയില്‍ നിന്ന് ജെസിമിനെ പിടികൂടിയത്. വിവാഹത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയെന്നുള്ള സന്ദേശം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അയച്ചതാണെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തൃപ്പൂണിത്തുറ, കണ്ണൂര്‍, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിച്ചതായി ജെസിം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ട് ബൈക്കുകള്‍ കണ്ടെത്തി. ജെസിമിനെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week