സാഹചര്യം അനുകൂലമെങ്കില്‍ ഇന്ത്യ വിടണം; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ സാഹചര്യം അനുകൂലമെങ്കില്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്.

ഇന്ത്യയും യുഎസും തമ്മില്‍ ദിവസേന വിമാന സര്‍വീസുകള്‍ ഉണ്ടെന്നും ഇവ ഉപയോഗപ്പെടുത്തണമെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയ ഈയാഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിരോധിച്ചിരുന്നു. നിലവില്‍ ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്ക്, ബ്രിട്ടനില്‍ പ്രവേശിക്കാനാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News