24.6 C
Kottayam
Friday, June 5, 2026

സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്.

രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്.

സര്‍ക്കാരിന്റെ ഇടപെടലിനായി ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവില്‍ രണ്ടര ലക്ഷത്തില്‍ അധികം രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നിരുന്നു.

കെ ജി എം ഒ എ യുടെ നിർദ്ദേശങ്ങളുടെ പൂർണ്ണരൂപം:

- Advertisement -

1) സംസ്ഥാനതല ലോക്ക് ഡൗൺ:

- Advertisement -

രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആർ ഉം നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ എത്തുന്നത് ഒഴിവാക്കുകയും അവർ വീടുകളിൽ തന്നെ ഇരിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് ഈ ഗുരുതര വ്യാപനത്തിൻ്റെ കണ്ണി മുറിക്കാനുള്ള ഏറ്റവും നിർണായകമായ നടപടി. ഈ ശാസ്ത്രീയ സത്യം മനസ്സിലാക്കി അടിയന്തരമായി സംസ്ഥാനത്ത് രണ്ടാഴ്ച ലോക്കഡൗൺ ഏർപ്പെടുത്തേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ ആരോഗ്യ സംവിധാനത്തെ തന്നെ തളർത്തിയ രീതിയിലേക്ക് രോഗികളുടെ എണ്ണം വർദ്ധിച്ചത് ഒരു അപായ സൂചനയായി തന്നെ കണ്ടുകൊണ്ട് ഒട്ടും വൈകാതെ ഈ തീരുമാനം നടപ്പാക്കണം.

2) *മാനവവിഭവശേഷി ഉറപ്പാക്കുക:*

മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വലിയ വെല്ലുവിളി. കോവിഡ് ചികിത്സയ്ക്കായി സി എഫ് എൽ ടി സി കളും സി എസ് എൽ ടി സി കളും കോവിഡ് ആശുപത്രികളും മുതലായ പുതിയ സംവിധാനങ്ങൾ നടത്തുകയും, കോവിഡിനോടൊപ്പം കോവിഡേതര ചികിത്സകയും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവർത്തികമാക്കാൻ വേണ്ട അധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി നിയമിക്കണം.

- Advertisement -

കോവിഡ് ഒന്നാം തരംഗത്തിൻ്റെ സമയത്ത് കോവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമല്ലാത്തത് ഈ കുറവ് ഗുരുതരമാകുന്നു. ഇത് പരിഹരിക്കപ്പെടണം.

ആരോഗ്യ വകുപ്പിൽ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടർമാരെ, അത് പൂർത്തിയാകുന്ന തീയതിയിൽ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ഇവരെ extension of service ൽ നിന്ന് ഒഴിവാക്കണം.

മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി കൂടുതൽ Domiciliary Care Center കളും, step down CFLTC കളും ബ്ലോക്ക് തലത്തിൽ സജ്ജമാക്കണം. ഇവിടെ ടെലി കൺസൾട്ടേഷൻ സംവിധാനം നടപ്പാക്കുകയും വേണം. വീടുകളിൽ ചികിത്സയിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവരെയും കോവിഡ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്നവരെയും ഇത്തരം സംവിധാനങ്ങളിൽ പ്രവേശിപ്പിക്കണം കൂടുതൽ CFLTC കൾ തുടങ്ങുന്നതിനേക്കാൾ നിലവിലുള്ളവയിലെ bed strength വർദ്ധിപ്പിക്കണം.

3) വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം വലിയ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് *24*7 call centre* സ്ഥാപിക്കണം. പല കാരണങ്ങൾ കൊണ്ടും നേരിട്ട് രോഗി പരിചരണത്തിൽ ഏർപ്പെടാൻ സാധിക്കാത്തവർക്ക് ഇത്തരമൊരു സംവിധാനത്തിൽ പ്രവർത്തിക്കാനാകും.

4) സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വിവരങ്ങൾ ഏകീകരിച്ച് ബെഡ്ഡുകളുടെ (ICU bed, Oxygen bed, non oxygen bed) ലഭ്യത സുതാര്യമായി അറിയിക്കുവാനുള്ള *കേന്ദ്രീകൃതമായ ഒരു റിയൽ ടൈം മോഡൽ* വികസിപ്പിക്കണം.

5) ദ്വിതീയ-ത്രിദീയ തല കോവിഡ് ആശുപത്രികൾ, CSLTCകൾ, CFLTCകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ *അഡ്മിഷൻ റഫറൽ പ്രോട്ടോകോൾ* ഉണ്ടാക്കണം. കോവിഡ് ആശുപത്രി കിടക്കകൾ category B, C വിഭാഗം രോഗികൾക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത category A രോഗികൾ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6) വേഗത്തിൽ കോവിഡ് ടെസ്റ്റ് നടത്തി റിസൾട്ട് ലഭ്യമാക്കുവാൻ കൂടുതൽ *ആൻറിജൻ ടെസ്റ്റിംഗ് കിറ്റുകൾ* അടിയന്തരമായി ലഭ്യമാക്കണം.

7) പി പി കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വലിയതോതിൽ ആക്ഷേപങ്ങൾ ഉയരുന്നുണ്ട് ഉണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗികളാകുന്ന സാഹചര്യത്തിൽ നിലവാരമുള്ള *പിപി കിറ്റുകളുടെ ലഭ്യത* യുദ്ധകാലടിസ്ഥാനത്തിൽ ഉറപ്പാക്കണം.

8) സ്വന്തം ആരോഗ്യം തൃണവൽക്കരിച്ച് രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചാൽ അവരുടെ ചികിത്സക്കായി *നിശ്ചിത ബെഡ്ഡുകൾ മാറ്റിവെക്കുകയും അവർക്ക് ഇൻഷുറൻസ് പരിരക്ഷ* ഉറപ്പാക്കുകയും വേണം.

ഡോ: ജി എസ് വിജയകൃഷ്ണൻ പ്രസിഡണ്ട്
ഡോ: ടി എൻ സുരേഷ് ജനറൽ സെക്രട്ടറി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week