അനുജന് പിന്നാലെ ജ്യേഷ്ഠനും കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: ശാസ്ത്രജ്ഞനായ അനുജന് പിന്നാലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ജ്യേഷ്ഠനും കൊവിഡ് ബാധിച്ച് മരിച്ചു. ചെറുപുഴ തയ്യില്‍ ജോണ്‍ ജോസഫിന്റെയും കുട്ടിയമ്മയുടെയും മൂത്ത മകന്‍ റെജോ ജെ. തയ്യിലാണ് (56) ഇന്നലെ ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ മരിച്ചത്. ടി.സി.എസിലെ എന്‍ജിനീയറാണ്. ഭാര്യ ലിനി (ടി.സി.എസ്). മക്കള്‍: ലോറ, റൂബന്‍. മാതാവ് കുട്ടിയമ്മ പാലാ സ്രാമ്പിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ന്യൂഡല്‍ഹിയില്‍.

22ന് റെജോയുടെ ഇളയ സഹോദരനും റൂര്‍ക്കിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയര്‍ സയന്റിസ്റ്റുമായ റിനോജ്(53) ഋഷികേശ് എയിംസ് ആശുപത്രിയില്‍ കൊവിഡിനെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു.

ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ചും കേരളത്തിലെ പ്രളയത്തെക്കുറിച്ചും റിനോജ് നടത്തിയ പഠനങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ചമോലി പ്രകൃതി ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചിരുന്നതും റിനോജായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News