‘തോറ്റു തൊപ്പിയിട്ട നാല് പേര്‍’; പാര്‍ലമെന്റിലെ സെല്‍ഫിയുമായി പി.കെ ശ്രീമതി

കോട്ടയം: മുന്‍ എം.പി പി.കെ ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ച പഴയ ചിത്രത്തിന് നല്‍കിയ തലക്കെട്ട് ഏറെ ശ്രദ്ധേയമാകുന്നു. പി.കെ ശ്രീമതി, പി.കെ ബിജു, ജോയ്സ് ജോര്‍ജ്, എം.ബി രാജേഷ് എന്നിവര്‍ ഒരുമിച്ച് പാര്‍ലമെന്റില്‍ ഇരുന്നെടുത്ത സെല്‍ഫിയാണ് ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തലക്കെട്ടാണ് ഏറെ രസകരമായത്. തോറ്റു തൊപ്പിയിട്ട നാല് പേര്‍ എന്നായിരുന്നു ടീച്ചര്‍ തലക്കെട്ടായി ചിത്രത്തിന് കുറിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാല് പേരും തോറ്റിരുന്നു.

‘തോറ്റു തൊപ്പിയിട്ട 4 പേര്‍. 8 Feb 2019 ഇന്നത്തെ ദിവസം 8 Feb 2021ന് ഫെയ്സ്ബുക്ക് ഓര്‍മ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുള്ള ലോകസഭയിലെ അവസാനകാലം. കഴിഞ്ഞുപോയ കാലങ്ങളിലൂടെ യാത്ര ചെയ്യിക്കുക എന്നത് ഫെയ്സ്ബുക്കിന്റെ ഒരു പ്രധാന വിനോദമാണു.

സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമര്‍ശനമായി വിലയിരുത്താനും കഴിയും എന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. ഇക്കാര്യത്തില്‍ ഫെയ്സ്ബുക്കിനോട് നന്ദി.’ ശ്രീമതി ടീച്ചര്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News