30.1 C
Kottayam
Tuesday, June 16, 2026

കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട ലോറി കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറി

Must read

കാഞ്ഞിരപ്പള്ളി: കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവില്‍ നിയന്ത്രണം വിട്ട ലോറി കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറി. പുലര്‍ച്ചെ ഒന്നിനാണ് അപകടം നടന്നത്. ആ സമയത്ത് കടയ്ക്ക് മുന്നില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി.

ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവര്‍ വണ്ടിപ്പെരിയാര്‍ സ്വദേശി പ്രദീപി(28)നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയില്‍ നിന്നു ലോഡ് കയറ്റി വണ്ടിപ്പെരിയാറിന് പോവുകയായിരുന്നു ലോറി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥ മോഷ്‍ടിച്ചത്;ആരോപണവുമായി മുൻ ഡിജിപി ആര്‍ ശ്രീലേഖ

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു...

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ന്യൂഡൽഹി: 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും നടന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ അടിയന്തര...

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന...

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭാപരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്...

അടിക്ക് തിരിച്ചടി ആവേശം….! ഇറാൻ-ന്യൂസീലൻഡ് മത്സരം സമനിലയിൽ;എലിജാ ജസ്റ്റിന് ഇരട്ട ഗോൾ

ലോസ് ആഞ്ജലീസ്: അടിക്ക് തിരിച്ചടിയെന്ന വിധത്തിൽ അടിമുടി ആവേശം വിതറിയ മത്സരത്തിന് പര്യവസാനം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച്...

Popular this week