കോഴിക്കോട്: പി.ജെ. ജോസഫിനെ ഐക്യ ജനാധിപത്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോണ്‍ഗ്രസ് എമ്മിന് പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച നടപടിയാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ജോസഫിനെ പാഠം പഠിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ തീരുമാനം.
2019 ആഗസ്റ്റ് 23 നാണ് പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ നാലും പരിശോധന അഞ്ചിനുമായിരുന്നു. ഇതിനിടെ ആഗസ്റ്റ് 23 ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം പാലാ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയോ ആര്‍ക്കെങ്കിലും ചിഹ്നം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു