35.2 C
Kottayam
Wednesday, May 8, 2024

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് വിവാദം; മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്ത്

Must read

ഭോപാല്‍: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തായി. മുന്‍മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരാണ് ഹണിട്രാപ്പ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെയും ഒരു പ്രമുഖ വലതുപക്ഷ നേതാവിന്റെ സഹായിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഹോട്ടല്‍മുറിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സമീപകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ലൈംഗിക അഴിമതിക്കേസാണിതെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) പറഞ്ഞു. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ആയിരക്കണക്കിനു ദൃശ്യങ്ങളും അടങ്ങിയ പെന്‍ ഡ്രൈവുകളും ലാപ്‌ടോപ്പുകളും എസ്.ഐ.ടി. പിടിച്ചെടുത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് ഇവയെല്ലാം ചിത്രീകരിച്ചത്. ക്യാമറ പിടിപ്പിച്ച കണ്ണട, ലിപ്സ്റ്റിക് ബോട്ടില്‍, മൊബൈല്‍ തുടങ്ങിയവയുപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പ്രതികള്‍ ബ്ലാക്‌മെയ്‌ലിങ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പിടിച്ചെടുത്ത തെളിവുകളില്‍ മുതിര്‍ന്ന രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ.ടി. അറിയിച്ചു. അതിനിടെ അറസ്റ്റിലായ ആരതി ദയാല്‍, മോണിക്ക യാദവ്, ശ്വേത വിജയ് ജെയിന്‍, ശ്വേത സ്വപ്നില്‍ ജെയ്ന്‍, ബര്‍ഖ സോണി എന്നിവരെ ചോദ്യം ചെയ്യാനായി ഇന്ദോറില്‍നിന്ന് ഭോപാലിലെത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week