28.1 C
Kottayam
Sunday, June 7, 2026

'സമസ്തയിലും ലീഗിന്റെ ശത്രുക്കൾ ഉണ്ട്; ലീഗിനെ ആര് എതിർത്താലും മറുപടി പറയും': പിഎംഎ സലാം

Must read

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിന് പിന്നാലെ ഉമർ ഫൈസിക്ക് എതിരെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. സമസ്ത ലീഗ് വിവാദത്തിന് പിന്നിൽ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാർ പറയുന്നതാണ് ഉമർ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതന്നും മുസ്‌ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പല സംഘടനകളിലും ഉള്ളത് പോലെ സമസ്തക്ക് അകത്തും ലീഗിന്റെ ശത്രുക്കൾ ഉണ്ട്. ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷെനെതിരെ പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

എല്ലാ സംഘടനയിലും ലീഗിൻറെ ശത്രുക്കൾ ഉണ്ടാകുമെന്നും സമസ്തയിലും ലീഗിന്റെ ശത്രുക്കൾ ഉണ്ടെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ ശത്രുക്കൾ അവരുടെ യജമാനന്മാർ പറയുന്നത് പ്രവർത്തിക്കും. ലീഗിനെ ആര് എതിർത്താലും മറുപടി പറയുമെന്നും പിഎംഎ സലാം പറഞ്ഞു. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും അതിന് ലീഗും തങ്ങളെ സ്നേഹിക്കുന്നവരും മറുപടി പറയുമെന്നും പിഎംഎ സലാം പറഞ്ഞു. ഖാസി ഫൗണ്ടേഷൻ സമസ്‌തയ്ക്കെതിരെ പ്രവർത്തിക്കുന്നു എന്നത് ഉമ്മർ ഫൈസിയുടെ മാത്രം അഭിപ്രായമാണെന്നും ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ള ചിലർ അങ്ങനെ പറഞ്ഞേക്കാമെന്നും പിഎംഎ സലാം പറഞ്ഞു.

ഇപ്പോൾ വിവാദങ്ങൾക്ക് പിന്നിൽ സിപിഐഎമ്മാണെന്നും രാഷ്ട്രീയപരമായി നേരിടാൻ ഇടത് പക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഈ പ്രവർത്തനം നടത്തിയതെന്നും പിഎംഎ സലാം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം കൂടി. ആര് എത്തിർത്താലും ലീഗിന് ശക്തി കൂടുകയാണ് ചെയ്യുന്നത്. ലീഗും സമസ്തയും തമ്മിൽ ഒരു പ്രശ്നവുമില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങളാണ്. ലീഗും സമസ്തയും തമ്മിൽ ശത്രുതയില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശം. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമാണ് ഉമർ ഫെെസി മുക്കം പറഞ്ഞത്. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം.

- Advertisement -

വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week