KeralaNews

പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും

കോട്ടയം: പി.സി. ജോര്‍ജ് എം.എല്‍.എയുടെ പാര്‍ട്ടി കേരള ജനപക്ഷം യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു. നിലവില്‍ ജോര്‍ജും കൂട്ടരും ഒരു മുന്നണിയുടെയും ഭാഗമല്ലാതെയാണ് നില്‍ക്കുന്നത്. യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് തന്നെയാണ് വ്യക്തമാക്കിയത്. കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ താന്‍ മത്സരിക്കും. അതാണ് ആഗ്രഹം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ടയിലാണ് താന്‍ ജനിച്ചു വളര്‍ന്നത്. പാലായും കാഞ്ഞരപ്പള്ളിയും തനിക്ക് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം. ചിലര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് മുന്നണിയുമായി ഒരു മേശയ്ക്കുചുറ്റും ഇരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എല്ലാവരും പറഞ്ഞു തങ്ങള്‍ എല്‍ഡിഎഫ് മുന്നണിയിലാണെന്ന്. എന്നാല്‍ അവസാന നിമിഷം എല്‍ഡിഎഫിലും ഇല്ല യുഡിഎഫിലും എന്‍ഡിഎയിലും ഇല്ല എന്ന സ്ഥിതിയായി. ഇതോടെയാണ് താന്‍ സ്വതന്ത്രനായി മത്സരിച്ചത്. തനിക്കെതിരെ മത്സരിച്ച പലര്‍ക്കും കെട്ടിവച്ച കാശ് പോലും ലഭിച്ചില്ലെന്ന് ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker