ഭര്‍ത്താവ് വളര്‍ത്ത് കോഴികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പകര്‍ത്തി ഭാര്യ! ഒടുവില്‍ ഭര്‍ത്താവിന് ജയില്‍ ശിക്ഷ
ലണ്ടന്‍: കോഴികളുമായി സെക്സിലേര്‍പ്പെട്ട ബ്രിട്ടീഷ് പൗരന് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഭര്‍ത്താവ് കോഴിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ഭാര്യ ചിത്രീകരിക്കുകയും ചെയ്തിരുന്നു. 37 കാരനായ റെഹാന്‍ ബെയ്ഗ് എന്നയാള്‍ക്ക് ബ്രിട്ടനിലെ ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷവിധിച്ചത്.
യുവാവിന്റെ ചെയ്തികള്‍ ലൈംഗിക വൈകൃതമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. നിന്ദ്യവും അധപതിച്ചതുമായ നടപടികളാണ് യുവാവിന്റെതെന്നും കോടതി നീരിക്ഷിച്ചു. വീട്ടില്‍ വച്ചായിരുന്നു യുവാവ് കോഴിയെ ലൈംഗികതയ്ക്ക് ഉപയോഗിച്ചത്. ഇതിന് പിന്നാലെ രണ്ട് കോഴികളും മരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തുകയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തിന് സഹായിച്ചതായി ഭാര്യ ഹലീമ ബെയ്ഗ് കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ കോടതി ശിക്ഷയില്‍ നിന്ന് യുവതിയെ ഒഴിവാക്കി.
ദമ്പതികള്‍ കുട്ടികളെ ലൈംഗികമായി പിഡിപ്പിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂലായ് 9ന് നാഷണല്‍ ക്രൈം ഏജന്‍സി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വീഡിയോകള്‍ ലഭിച്ചത്. റെയ്ഡിനുശേഷം രണ്ട് കമ്പ്യൂട്ടറുകള്‍, ഒരു ലാപ്ടോപ്പ്, ഒരു മൊബൈല്‍ ഫോണ്‍, സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.