FeaturedHome-bannerNationalNews
കപില്‍ ദേവിന് ഹൃദയാഘാതം,അടിയന്തിര ശസ്ത്രക്രിയ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.കപിലിന് പ്രമേഹ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന് വിജയതൃഷ്ണ നല്‍കിയ താരമെന്ന നിലയില്‍ കപില്‍ എക്കാലത്തേയും ആവേശമാണ്. 1983ല്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകിരീടം നേടിത്തന്നത് കപില്‍ ദേവിന്റെ നായകത്വത്തിലാണ്. നിലവില്‍ നടന്നുകൊ ണ്ടിരിക്കുന്ന ഐ.പി.എല്ലിന്റെ കളി അവലോകനങ്ങളില്‍ വിവിധ മാദ്ധ്യമങ്ങള്‍ക്ക് വിശകലനം നല്‍കി വളരെ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News