‘നാട് മുഴുവന്‍ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തില്‍ ഏറ്റവും ലളിതമായ രീതിയില്‍ സത്യപ്രതിജ്ഞ നടത്തണം’; പി.സി ജോര്‍ജ്

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏറ്റവും ലളിതമായി മുന്‍കരുതലുകളോടെ നടത്തണമെന്ന് പിസി ജോര്‍ജ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

കൊവിഡ് മഹാമാരി രൂക്ഷമായി നില്‍ക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തില്‍ പലവിധ ചര്‍ച്ചകള്‍ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.- പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ നാട് മുഴുവന്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പരമാവധി മുന്‍കരുതലുകള്‍ എടുത്തു ഏറ്റവും ലളിതമായ രീതിയില്‍ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്ന് പിസി ജോര്‍ജ്ജ് പറയുന്നു. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണെന്നും പി.സി പറഞ്ഞു.

പി.സി ജോര്‍ജിന്റെ കുറിപ്പ്

ബഹുമാനപെട്ട മുഖ്യമന്ത്രി,

കൊവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയില്‍ പലവിധ ചര്‍ച്ചകള്‍ നടക്കുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഈ നാട് മുഴുവന്‍ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തില്‍ പരമാവധി മുന്‍കരുതലുകള്‍ എടുത്തു ഏറ്റവും ലളിതമായ രീതിയില്‍ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം.

ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇലക്ഷന്‍ കൗണ്ടിംഗ് ദിനത്തില്‍ ചെയ്ത പോലെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ്……

പി സി ജോര്‍ജ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News