KeralaNews

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ല; തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കുമെന്ന നിലപാടിലാണ് ചെന്നിത്തല. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും രമേശ് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു.

ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം. സംഘടനാപരമായ പിഴവുകള്‍ തിരുത്താനുള്ള നടപടികളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കങ്ങള്‍ക്കിടയില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്.

ചെന്നിത്തലയെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാക്കി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുക, പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും കണ്ടെത്തുക എന്നീ ആലോചനകള്‍ക്ക് തടസമിട്ടുകൊണ്ടാണ് രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് ദേശീയ നേതൃത്വത്തെ ചെന്നിത്തല അറിയിച്ചത്.

എഐസിസിക്ക് മുന്നില്‍ എത്തുന്ന പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നും കേരളത്തിലെ സാഹചര്യം സംബന്ധിച്ച് വിശദമായ പഠനം ദേശീയ നേതൃത്വം നടത്തി, ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker